വീണ്ടും വരുന്നു... 'കേരള സവാരി'
സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനനമായ 'കേരള സവാരി' വീണ്ടും വരുന്നു. പ്രധാന യാത്രാകേന്ദ്രങ്ങളില്‍ ടാക്‌സികള്‍ക്കായി പ്രീ പെയ്ഡ് കൗണ്ടര്‍ ഒരുക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് തദ്ദേശവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, പ്രമുഖ ക്ഷേത്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ ഇതിനാവശ്യമായ ക്രമീകരണം വേണമെന്നാണ് നിര്‍ദേശം.
മൂവിങ് ടെക്' ഏജന്‍സിയുടെ 'നന്മയാത്രി' ആപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി സംബന്ധിച്ച് തൊഴില്‍ നൈപുണ്യ വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ണ സഹകരണം ഉറപ്പു നല്‍കിയിട്ടുണ്ട്.
'മൂവിങ് ടെക്' ഏജന്‍സി തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചിയില്‍ 'യാത്രി' എന്ന പേരില്‍ ഇവര്‍ സര്‍വീസ് നടത്തുന്നുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment