ജൈവ സമൃദ്ധിയുമായി സുഭിക്ഷം നാറാത്ത്
നാറാത്ത് സർവ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്കിൽ ജൈവ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു .ബാങ്കിന്റെ " സുഭിക്ഷം നാറാത്ത് "പദ്ധതിയുടെ ഭാഗമായി ബാങ്കിലെ ഒമ്പത് മെമ്പർമാരടങ്ങിയ "കതിർ "കാർഷിക സ്വാശ്രയ സംഘം നാറാത്ത് വാച്ചാപ്പുറം വിമല ഫാം ഹൗസിലെ പന്ത്രണ്ടു ഏക്കറോളം വരുന്ന സ്ഥലത്താണ് പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്തുവരുന്നത് .ഒന്നിടവിട്ട ദിവസങ്ങളിലാണ് ബാങ്കിനോടുബാങ്കിനോട് ചേർന്ന കെട്ടിടത്തിൽ കാർഷിക ചന്ത നടത്തുന്നത് ഒരു ദിവസം ഇരുനൂറു കിലോ വരെ ജൈവ പച്ചക്കറി ഇവിടെ വിറ്റു പോകുന്നുണ്ടെന്നു സെക്രട്ടറി പി .എം .ഭാഗ്യനാഥ് പറഞ്ഞു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment