തട്ടിപ്പ് കേസിൽ പ്രതിയായ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ
കോട്ടയം: തട്ടിപ്പ് കേസിൽ പ്രതിയായി 27 വർഷം ഒളിവിൽ കഴിഞ്ഞ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് അറസ്റ്റിലായത്. 1998ൽ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്ന പ്രതി രണ്ടര കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. നിലവിൽ 12 കേസുകളിൽ പ്രതിചേർക്കപ്പെട്ട ഗോപിനാഥൻനായർ വർഷങ്ങൾക്കു ശേഷം രഹസ്യമായി നാട്ടിലെത്തി തിരികെ മടങ്ങവേയാണ് വിജിലൻസ് പിടിയിലായത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment