റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ജോസ്. ജെ. കാട്ടൂർ നിയമിതാനായി
മലയാളിയായ ജോസ്. ജെ. കാട്ടൂർ റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായി.കോട്ടയം എരുമേലി സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം സൈനിക സ്കൂളിലെ മുൻ വിദ്യാർത്ഥി കൂടിയാണ്.ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നിന്ന് ബിരിദാനന്തര ബിരുദവും നേടിയിട്ടുണ്ട്.റിസർവ്വ് ബാങ്കിന്റെ കർണ്ണാടക റീജനൽ ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം റിസർവ്വ് ബാങ്കിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ റിസർവ്വ് ബാങ്കിന്റെ ഹ്യൂമൺ റിസോഴ്സ് മാനേജ്‌മെന്റ്, കോർപറേറ്റ് സ്ട്രാറ്റാർജി, ബജറ്റ് എന്നീ വിഭാഗങ്ങളുടെ ചുമതലയാകും അദ്ദേഹം വഹിക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment