നെല്ല് സംഭരിക്കാൻ ഇനി സഹകരണസംഘങ്ങൾ; 31 സംഘങ്ങൾ സന്നദ്ധത അറിയിച്ചതായി മന്ത്രി വി.എൻ. വാസവൻ

പാലക്കാട്: പാലക്കാട് ജില്ലയിൽ 31 സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ.  സംഭരണകേന്ദ്രങ്ങൾ സജ്ജമായാൽ കൂടുതൽ സംഘങ്ങൾ നെല്ലെടുക്കാൻ രംഗത്തുവരുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിനായി സഹകരണ മേഖലയെ പ്രയോജനപ്പെടുത്താൻ ചേർന്ന മന്ത്രിതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 


 സംഭരണവിലയായ 30 രൂപയ്ക്ക് തന്നെ നെല്ലെടുക്കും. ഏഴുദിവസത്തിനകം വില കർഷകർക്ക് നൽകും. സംഘങ്ങൾ ധാരണയുണ്ടാക്കുന്ന മില്ലിൽ സംസ്‌കരിക്കുന്ന മുഴുവൻ അരിയും സപ്ലൈകോ വാങ്ങുമെന്നും മന്ത്രി വി. എൻ വാസവൻ വ്യക്തമാക്കി. നെല്ലുംസഭരണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടേയും സഹകരണ-കൃഷി-ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും സഹകരണസംഘം പ്രസിഡന്റുമാരുടേയും യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവരും പങ്കെടുത്തു.


ഗോഡ‍ൗണിന്റെ അപര്യാപ്‌തത പരിഹരിച്ചാൽ മറ്റ്‌ സംഘങ്ങളും നെല്ല്‌ സംഭരണത്തിന്‌ തയ്യാറാകും. മില്ലുകാരുടെ  ദയക്കുവേണ്ടി കർഷകർ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നാണ്‌ സർക്കാര്‍ നിലപാട്‌. ജില്ലയിലെ ചില മില്ലുകാരുമായി നേരത്തെതന്നെ സഹകരണ സംഘങ്ങൾ ചർച്ച ചെയ്‌തു. നല്ല സമ്പത്തുള്ള ബാങ്കുകൾ നേരിട്ട്‌ മില്ലുകാരുമായി ബന്ധപ്പെട്ട്‌ നെല്ല്‌ കൊടുക്കാനും അത്‌ അരിയാക്കിയാൽ സപ്ലൈകോ ഏറ്റെടുക്കാനും തീരുമാനിച്ചു. സഹകാരികളും സർക്കാർ നിർദേശം സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 


നെല്ല്‌ സംഭരണവും ഗോഡ‍ൗൺ ഒരുക്കലും നടപ്പാക്കാനാണ്‌ സബ്‌ കമ്മിറ്റി രൂപീകരിച്ചത്‌. നെല്ല്‌ സംഭരിച്ച്‌ ഒരാഴ്‌ചയ്‌ക്കകം കർഷകന്‌ സർക്കാർ സർക്കാർ തീരുമാനിച്ച വില നൽകും.  പൊതുമേഖലയിൽ നെല്ല്‌ സംഭരിക്കാൻ രണ്ട്‌ സംഭരണ– സംസ്‌കരണ–വിപണന സംഘങ്ങൾ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്  ജില്ലയിൽ പാപ്‌കോസും കോട്ടയം ജില്ലയിൽ കാപ്‌ക്കോസും.കാപ്‌ക്കോസിന്‌ ഭൂമി ഏറ്റെടുത്ത്‌ നിർമാണ പ്രവർത്തനം തുടങ്ങി. ഫെബ്രുവരിയോടെ കമീഷൻ ചെയ്യും. പാലക്കാട്‌ സ്ഥലം ഏറ്റെടുത്തതായും മന്ത്രി പറഞ്ഞു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here