ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് വായ്പ ലഭ്യമാക്കണം
എല്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്കും കേരള ബാങ്ക് ശാഖകളിൽനിന്ന് വായ്പ ലഭ്യമാക്കണമെന്ന് സൊസൈറ്റീസ് വെൽഫേർ അസോസിയേഷൻ കോഴിക്കോട് ജില്ലാ യോഗം ആവശ്യപ്പെട്ടു.
ജില്ലാ സഹകരണ ബാങ്കുകൾ മുഖേന നൽകിയിരുന്ന ഓവർ ഡ്രാഫ്റ്റ് / കാഷ് ക്രെഡിറ്റ് സൗകര്യം കേരള ബാങ്ക് നിലവിൽ വന്നതോടെ ഇല്ലാതായിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രതിനിധികളുടെ ജില്ലാ കൺവെൻഷൻ ജൂൺ അഞ്ചിന് ഇരിങ്ങൽ സർഗാലയയിൽ നടത്തും.
യോഗത്തിൽ പി പി സജീവൻ അധ്യക്ഷനായി. വി പി റിന്റ, കെ ശങ്കരൻ മാസ്റ്റർ, കെ വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment