സഹകരണ സംഘങ്ങൾക്ക്മേൽ നിയന്ത്രണം ;സർക്കാർ നിയമോപദേശം തേടി
പ്രാഥമീക സഹകരണ സംഘങ്ങൾക്ക് നേരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ
റിസർവ് ബാങ്ക് നടപടി മറികടക്കാൻ സംസ്ഥാന സർക്കാർ അഡ്വ .ജനറലിന്റെ
നിയമോപദേശം തേടി.എല്ലാ വശങ്ങളും പരിശോധിച്ച ശേഷം സുപ്രീം കോടതിയെ
സമീപിക്കാമെന്നാണ് അഡ്വ .ജനറൽ കെ .ഗോപാലകൃഷ്ണകുറുപ്പ് അറിയിച്ചത് .ഇതിനു
പുറമെ റിസർവ് ബാങ്കിന് നിവേദനവും നൽകും .അഡ്വ .ജനറലുമായി മന്ത്രി .പി
.രാജീവ് ശനിയാഴ്ചയാണ് കൊച്ചിയിൽ ചർച്ച നടത്തിയത്.സഹകരണ സംഘങ്ങൾ ബാങ്ക്
,ബാങ്കർ ,ബാങ്കിങ് എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശത്തിനെതിരെയാണ്
സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന
ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സർക്കാർ
നിലപാട്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment