പാപ്പിനിവട്ടം സഹകരണ ബാങ്കിന്റെ അഞ്ചാമത് ശാഖ പ്രവർത്തനമാരംഭിച്ചു
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അഞ്ചാമത് ശാഖ കൂളിമുട്ടം
പൊക്ലായി സെൻററിൽ പ്രവർത്തനമാരംഭിച്ചു .സഹകരണ വകുപ്പ് മന്ത്രി വി .എൻ
.വാസവൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു.എം .എൽ എ ഇ .ടി .ടൈസൺ മാസ്റ്റർ
അധ്യക്ഷത വഹിച്ചു.എം .എൽ എ വി .ആർ സുനിൽ കുമാർ നീതി ക്ലിനിക്കൽ ലാബിന്റെ
ഉദ്‌ഘാടനം നിർവ്വഹിച്ചു .വിദ്യാഭ്യസ അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് സി .കെ .ഗിരിജ നിർവ്വഹിച്ചു.പാപ്‌സ്‌കോ അഗ്രോ നഴ്സറി ഉദ്‌ഘാടനം
ഗ്രാമ പഞ്ചായത്ത് വൈസ് .പ്രസിഡന്റ് വി .എസ് രവീന്ദ്രനും ,ആദ്യ നിക്ഷേപ
സ്വീകരണം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
കെ.എസ് ജയയും നിർവ്വഹിച്ചു .ആദ്യകാല ഭരണ സമിതി അംഗം പി .എസ് അർജുനനെ ബാങ്ക്
വൈസ് .പ്രസിഡൻറ് ഗീത പ്രസാദ് ആദരിച്ചു.

വായ്പാ വിതരണ ഉദ്‌ഘാടനം ബാങ്ക്
പ്രസിഡൻറ് ഇ .കെ ബിജുവും ,പാപ്സ്കോ മൾട്ടി സർവീസ് സെന്റർ പദ്ധതി
വിശദീകരണംബാങ്ക് ടെക്നിക്കൽ ഡയറക്ടർ ആർ .എ മുരുകേശനും നിർവ്വഹിച്ചു.ബാങ്ക്
സെക്രട്ടറി ടി .ബി .ജിനി ,ഹഫ്സ ഒഫൂർ,ജസ്‌ന ഷമീർ ,പി .കെ ചന്ദ്രശേഖരൻ ,ടി
.കെ .സുധീഷ്,ഒ .എ ജെൻട്രിൻ,വി .ആർ .ധർമ്മരാജൻ,എൻ .ആർ .ഹർഷകുമാർ ,ഇ കെ
.ദേവാനന്ദൻ,ഇ.ജി .സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment