മാറാടി വില്ലേജ് വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ജെ എൽ ജി വിജയാഘോഷം; ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിക്ക് ആദരവ്
മൂവാറ്റുപുഴ: മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജെ എൽ ജി
പദ്ധതിയുടെ വിജയാഘോഷത്തിൽ പദ്ധതിക്കാവശ്യമായ പഠന ക്ലാസുകളും സാങ്കേതിക സഹായവും നൽകിയ ടീം കോ- ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിയെ ആദരിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ പി ബേബി മൊമെൻ്റോയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും ഭരണ സമിതി അംഗവുമായ ഷാൻ്റി എബ്രഹാം ഉപഹാരവും നൽകി.
മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ഡോ. ചിന്നമ്മ വർഗീസ് അധ്യക്ഷയായി. മാറാടി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡണ്ട് സാബു ജോൺ, മാറാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി ജോളി, സംഘം സെക്രട്ടറി രമ്യ പി വി, വൈസ് പ്രസിഡണ്ട് മിനി സാബു, ഭരണസമിതി അംഗങ്ങളായ പ്രിൻസി ബേബി, രമ പരമേശ്വരൻ, നെസിനി ജെയിംസ്, സിയ ബെന്നി, രഞ്ജിനി ബിനു, അനി വർഗീസ്, സിജി കെ സി, സിനി ജ സനിൽ, സംഘം ജീവനക്കാരായ സീമ എസ് പ്രസാദ്, സാബി ജോസഫ്, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധികളായ സജീഷ് കുട്ടനെല്ലൂർ, ശ്യാം എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment