കോവിഡ് കാല പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് ധനസഹായ പദ്ധതികൾ
പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ മൂന്ന് പദ്ധതികളാണ് നോർക്ക പ്രഖ്യാപിച്ചിട്ടുള്ളത്. "പ്രവാസി ഭദ്രതാ പേൾ" എന്ന പേരിലുള്ള പദ്ധതി പ്രകാരമാണിത് . രണ്ട് വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. കുടുംബശ്രീ ജില്ലാമിഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയംഗത്വം നേടിയ വ്യക്തികൾക്കോ, കുടുംബാംഗങ്ങൾ കുടുംബശ്രീയിൽ അംഗമായവര്‍ക്കോ ആണ് ലോൺ ലഭിക്കുക.കൊവിഡ് മൂലം വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്കും, തിരിച്ച് പോകാനാകാതെ നാട്ടിൽ കുരുങ്ങിയവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. രണ്ട് വര്‍ഷമെങ്കിലും വിദേശ രാജ്യത്ത് താമസിച്ചിരിക്കണം .രണ്ട് വര്‍ഷത്തിനുള്ളിൽ തുല്യ തവണകളായി ആണ് ഇഎംഐ തിരിച്ചടക്കേണ്ടത്. കെഎസ്ഐഡിസിയുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതി പ്രകാരം 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെ ലോൺ ലഭിക്കും. 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ നിരക്കിലാണ് ലോൺ ലഭിക്കുക. 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ സബ്‍സിഡി നോര്‍ക്ക റൂട്ട്സ് നൽകും എന്നതാണ് പ്രത്യേകത. കെഎസ്ഐഡിസി മുഖേനയാണ് പദ്ധതിക്കായുള്ള അപേക്ഷ നൽകേണ്ടത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment