സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യർ ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് ക്ലാര്‍ക്ക്/കാഷ്യർ മാർക്ക് അപേക്ഷിക്കാം. ഇതില്‍ 106 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്.
മറ്റ് ഒഴിവുകള്‍: അസിസ്റ്റന്റ് സെക്രട്ടറി-2, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-4, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-10. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം ഉണ്ടാകും. നിയമന അധികാരി ബന്ധപ്പെട്ട സഹകരണ ബാങ്കുകൾ ആയിരിക്കും. പ്രായപരിധി 1/01/2022 ല്‍ 18 വയസ്സ് തികയുകയും 40 വയസ്സ് കഴിയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാര്‍ക്കും വയസ്സ് ഇളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ ബാങ്കിന് 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് : http://www.keralacseb.kerala.gov.in/
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment