സഹകരണമേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മ പദ്ധതികളും; സെമിനാറുമായി ടീം കോപ്പറേറ്റീവ്
കണ്ണൂർ: 'സഹകരണമേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മ പദ്ധതികളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടീം കോപ്പറേറ്റീവ്, സഹകരണരംഗം ഓൺലൈൻ ന്യൂസ്, സഹകരണരംഗം വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 26 ശനിയാഴ്ച 2 മണിക്ക് കണ്ണൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാർ. കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു ഉദ്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ മുൻ എ.സി.എസ്.ടി.ഐ ഡയറക്‌ടർ ബി.പി. പിള്ള മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇ.വി ചാർജിങ്ങ് സ്റ്റേഷൻ പ്രൊജക്റ്റിന്റെ സാധ്യതകളെക്കുറിച്ച് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, ടെക് 7 എനർജി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഡയറക്ടർ ശ്രീകാന്ത് കണ്ണേരി എന്നിവർ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment