കോവിഡ് പ്രതിസന്ധി മറികടക്കാൻ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ പദ്ധതി
കോവിഡ് ,കാലവർഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉത്പാദന സേവന
വിപണന മേഖലയിലെ സൂക്ഷ്മ ,ചെറുകിട ,ഇടത്തരം സംരംഭകർക്കും ,ബസ്സുടമകൾക്കും
വായ്പ ലഭിക്കും.ഒപ്പം ഇരു ചക്രമുൾപ്പടെയുള്ള ഇലക്ടിക് വാഹനങ്ങൾ
വാങ്ങുന്നവർക്കും പ്രസ്തുത വായ്പ ലഭ്യമാകും.വ്യാപാരികളുടെയും,സംരംഭകരുടെയും
വരുമാനം വർധിപ്പിക്കുന്നതിനും പ്രതിസന്ധിയിൽ നിന്ന്
കൈപിടിച്ചുയർത്തുന്നതിനുമാണ് "കെ ബി സുവിധ പ്ലസ്" വായ്പ പദ്ധതി
ആവിഷ്ക്കരിച്ചത്.ഒമ്പത് ശതമാനം പലിശക്ക് 60 മാസ കാലയളവിലേക്കാണ് വായ്‌പ
നൽകുക .പലിശയിൽ നാല് ശതമാനം സർക്കാർ സബ്‌സിഡി നൽകും , ആ നിലക്ക് അഞ്ചു
ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടതുള്ളു.സർക്കാർ പ്രഖ്യാപിച്ച 50
കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment