50 രൂപയുടെ നാണയമില്ല; ഇഷ്ടം നോട്ടിനോട്
ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയമിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാനാണെന്നും സര്‍ക്കാര്‍ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.
അമ്പതുരൂപാ നാണയങ്ങള്‍ ഇറക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തത്. 2022-ല്‍ റിസർവ് ബാങ്ക് നാണയങ്ങളുടെ സൗകര്യവും സ്വീകാര്യതയും സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നു. കറന്‍സി നോട്ടുകളാണ് നാണയത്തെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നാണ് സർവ്വേയിൽ വ്യക്തമായത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment