കെസിഇയു സംസ്ഥാന സമ്മേളനത്തിന് തുടക്കം
- അശ്വതി ആര്‍.പിള്ള
കോഴിക്കോട്: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. സിഐടിയു സംസ്ഥാന പ്രസിഡണ്ട് ടി പി രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിഇയു സംസ്ഥാന പ്രസിഡന്റ് പി എം വഹീദ പതാക ഉയര്‍ത്തി.
രാജ്യമാകെ എല്ലാ വിഭാഗത്തിലുംപെട്ട തൊഴിലാളികള്‍ കടുത്ത ജീവിത പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോര്‍പ്പറേറ്റ് അനുകൂല കേന്ദ്ര നയങ്ങളാണ് ഇതിന് കാരണം.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ നില എന്താണെന്ന് പരിശോധിച്ച് മാപ്പിങ് നടത്തി വ്യക്തമായ പദ്ധതിക്ക് രൂപം നല്‍കണമെന്നും ഡിജിറ്റല്‍ മാപ്പിങ് കേരളത്തിലെയാകെ പൊതുമേഖലയില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. സമാന്തര സമ്പദ് മേഖല പോലെ വളര്‍ന്നു വരുന്ന മേഖലയാണ് സഹകരണ മേഖല. അത് ജനങ്ങള്‍ക്കാതെ ഉപയോഗപ്രദമായി വിനിയോഗിക്കണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
വൈകിട്ട് നാലരക്ക് നടന്ന പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ സമാപിച്ചു. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ ഷരീഫും സംഘവും അവതരിപ്പിച്ച ഗാനമേള നടന്നു. ചൊവ്വ രാവിലെ ഒമ്പത് മുതല്‍ പൊതുചര്‍ച്ച നടക്കും. വൈകിട്ട് അഞ്ചിന് സഹകരണ സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച യാത്രയയപ്പ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment