കുന്നുകര സഹകരണ ബാങ്ക് : വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന കേരള സർക്കാർ പദ്ധതിയായ കെയർ ഹോം പദ്ധതി പ്രകാരം കുന്നുകര സർവീസ് സഹകരണ ബാങ്ക് നിർമ്മാണം പൂർത്തീകരിച്ച പതിമൂന്നാമത്തെ വീടായ വയൽക്കര നൂലുണ്ണിപ്പാടം ഓമനക്കുട്ടന്റെ വീടിന്റെ താക്കോൽദാനം വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് എം വി കുഞ്ഞുമരക്കാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ്‌മെമ്പർ കെ സി ജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം എ അബ്ദുൽജബ്ബാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കാസിം സി കെ, സി എം വർഗീസ് അസിസ്റ്റന്റ് രെജിസ്ട്രാർ നോർത്ത് പറവൂർ ദേവരാജൻ, കെയർ ഹോം ഇൻസ്‌പെക്ടർ സോഫി,ഡയറക്ട്ടർ ബോർഡ് മെമ്പർമാരായ കെ സി ജയകുമാർ എസ് ബിജു, രാജൻ കെ കെ, ഹരിപ്രസാദ് എം ആർ, സുധീർ, എം എസ്, മഹേശൻ വി സി , വർഗീസ് പി പി, ശ്രീദേവി എൻ, ലേഖ പോൾ, ബിജി സതീശൻ ,ബാങ്ക് സെക്രട്ടറി കെ. എസ് ഷിയാസ് എന്നിവർ സംസാരിച്ചു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment