പത്തനംതിട്ട ജില്ലയിൽ നിന്നും പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് വാർത്തകൾ
സ്വകാര്യ സ്ഥാപനങ്ങളെ കടത്തിവെട്ടിക്കൊണ്ട് പത്തനംതിട്ട ജില്ലയിൽ
നിന്നും പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് വാർത്തകൾ പുറത്തുവരുന്നു
.നാരങ്ങാനം ,കുളനട ,ആറന്മുള ,കിടങ്ങന്നൂർ നാൽക്കാലി എന്നിവിടങ്ങളിലെ
പോസ്റ്റ് ഓഫീസുകളിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
.ജീവനക്കാരെ രക്ഷിക്കാൻ വേണ്ടി യൂണിയൻ നേതൃത്വം രംഗത്തെത്തിയെന്നും
ആക്ഷേപമുണ്ട് .നിക്ഷേപിച്ച പണം പാസ്സ് ബുക്കിൽ വരവ് വച്ചെങ്കിലും
അക്കൗണ്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഹെഡ് ഓഫീസിൽ പോയി
അന്വേഷിക്കൂ എന്നാണ് മറുപടി കിട്ടിയത്.നേരത്തെ ഉണ്ടായിരുന്ന ജീവനക്കാർ ആരും
തന്നെ ഇപ്പോൾ ഇവിടങ്ങളിൽ ഇല്ല എന്നുള്ളതാണ് മറ്റൊരു കാര്യം.പാസ്സ് ബുക്ക്
അനുസരിച്ചു ഇരുപത്തയ്യായിരം രൂപ നിക്ഷേപിച്ച ആൾ എത്തിയപ്പോൾ ഓഫീസ് രേഖകൾ
അനുസരിച്ചു 2000 രൂപ മാത്രമാണ് ഉണ്ടായിരുന്നത് .എല്ലാ മാസവും പണമടക്കുകയും
പാസ്സ് ബുക്കിൽ രേഖപ്പെടുത്താറുമുണ്ട് പണമെടുക്കാൻ ചെന്നപ്പോഴാണ്
കബളിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് ജീവനക്കാരുമായി തർക്കമായി
,പിന്നീട് വകുപ്പ് ഉദ്യോഗസ്ഥർ വന്നു പരിശോധിച്ചപ്പോഴാണ് രേഖകളിലെ
പൊരുത്തക്കേടുകൾ കണ്ടത് .
കേന്ദ്ര സർക്കാർ പൂർണ്ണ
സുരക്ഷിതത്വംഉറപ്പു നൽകുന്ന പോസ്റ്റ് ഓഫീസുകളിൽ നിന്നും വരുന്ന ഇത്തരം
വാർത്തകൾ ജനങ്ങളിൽ കടുത്ത ആശങ്ക ഉണ്ടാക്കുന്നു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment