ഇനി മുൻഗണനാ നിബന്ധന ഇല്ല; 18 വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ ഉത്തരവായി
സംസ്ഥാനത്ത് ഇനി വാക്സിൻ നൽകുന്നതിന് മുൻഗണനാ നിബന്ധനയില്ല. പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമായി. ഇനി വാക്സിൻ നൽകുന്നതിന് മുൻഗണനാ നിബന്ധനയില്ല. വാക്സിൻ കുത്തിവെപ്പ് മുൻഗണനാ നിബന്ധനയില്ലാതെ നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം, വാക്സിൻ നൽകുന്നതിന് മുൻഗണനാനിബന്ധന ഇല്ലെങ്കിലും രോഗബാധിതർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരുമെന്നും ഉത്തരവിൽ പറയുന്നു.
രാജ്യത്ത് എല്ലാവർക്കും നിലവിൽ സൗജന്യ വാക്സിൻ നൽകി വരികയാണ്. ജൂൺ 21 മുതലാണ് രാജ്യത്ത് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകി തുടങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ഡിസംബർ മാസത്തോടെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
ഇതിന്റെ മുന്നോടിയായി വാക്സിൻ വിതരണം ഊർജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കോവിഡ് മൂന്നാം തരംഗം വൈകുമെന്ന നിഗമനത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകുന്നതിനുള്ള ശ്രമമമാണ് രാജ്യവ്യാപകമായി നടക്കുന്നത്.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment