ടീം കോ -ഓപ്പറേറ്റീവിന്റെ എക്സ്പോഷർ വിസിറ്റ്
ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ എക്സ്പോഷർ വിസിറ്റ് നടത്തി.





പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ ,

പ്രൊജക്റ്റ് അസിസ്റ്റൻറ് ആർഷ, ടെക്നിക്കൽ എൻജിനീയർ രാജിത്ത് എന്നിവരും പങ്കെടുത്തു.

തൃശൂർ ജില്ലയിലെ വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ "കോപ്രോ" വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റും,

എറണാകുളം ജില്ലയിലെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ "സെൻ ക്ലബ്" സോഡാ നിർമ്മാണ യൂണിറ്റും ,വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുമാണ് ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ സന്ദർശിച്ചത്.

വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് ഷിബു വി .വി, സെക്രട്ടറി അനിൽ കുമാർ സൂപ്പർവൈസർ അനിൽ ,ടെക്നിക്കൽ അസിസ്റ്റന്റ് ആദർശ് എന്നിവരും വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡൻറ് എം .ജി .രാമകൃഷ്ണൻ, സെക്രട്ടറി സുനിൽ പി .ആർ എന്നിവരും സന്നിഹിതരായിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment