നടപടിക്രമങ്ങൾ ലളിതമാക്കണം - പി. പി. രഘുനാഥൻ
'സഹകരണ മേഖലയിൽ വൈവിധ്യവത്ക്കരണം പ്രശ്നങ്ങളും പ്രതിസന്ധികളും ' പരമ്പര തുടരുന്നു. ഭാഗം-4
വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് മുന്നോട്ടു പോകാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ വൈവിധ്യവത്കരണത്തിന്റെ സാധ്യത പല സഹകരണ സ്ഥാപനങ്ങളും മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത. ഇനി മുന്നോട്ട് വന്നാൽ തന്നെ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിയും വരുന്നു. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് വൈവിധ്യവത്കരണ പദ്ധതികൾ മുന്നോട്ടു പോകുന്നതിന് തടസമായി നിൽക്കുന്നത്.
മാതൃകാ പരമായ നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കുകയും വിജയം വരിക്കുകയും ചെയ്ത കേരളത്തിലെ പ്രമുഖ ബാങ്കുകളിലൊന്നായ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. പി. രഘുനാഥൻ സഹകരണരംഗം ന്യൂസുമായി സംസാരിക്കുന്നു.

വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് മുന്നോട്ടു പോകാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ വൈവിധ്യവത്കരണത്തിന്റെ സാധ്യത പല സഹകരണ സ്ഥാപനങ്ങളും മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത. ഇനി മുന്നോട്ട് വന്നാൽ തന്നെ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിയും വരുന്നു. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് വൈവിധ്യവത്കരണ പദ്ധതികൾ മുന്നോട്ടു പോകുന്നതിന് തടസമായി നിൽക്കുന്നത്.
മാതൃകാ പരമായ നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കുകയും വിജയം വരിക്കുകയും ചെയ്ത കേരളത്തിലെ പ്രമുഖ ബാങ്കുകളിലൊന്നായ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. പി. രഘുനാഥൻ സഹകരണരംഗം ന്യൂസുമായി സംസാരിക്കുന്നു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം വൈവിധ്യവത്കരണത്തിന്റെ പാതയിലാണ് .ബാങ്കിങ് പ്രവർത്തനത്തോടൊപ്പം തന്നെ നിരവധി സംരംഭങ്ങൾ ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സഹകരണ സംഘങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ നിരവധി ആളുകൾക്ക് തൊഴിൽ കൊടുക്കുവാനും ആ പ്രദേശത്തെ സാമൂഹിക ഘടനയിൽ തന്നെ ഇടപെടൽ നടത്താനും ഇന്ന് സഹകരണ സംഘങ്ങൾക്ക് കഴിയുന്നുണ്ട്.ഞങ്ങളുടെ ബാങ്കായ ചക്കിട്ടപ്പാറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ഈ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.നബാർഡ്, കേരള ബാങ്ക്, എൻ.സി.ഡി.സി., സഹകരണ ഡിപ്പാർട്ട്മെൻറ് എന്നിവയുടെ ടെയൊക്കെ സഹകരണത്തോടെ അഗ്രോ സർവീസ് സെന്റർ, ഫാർമേഴ്‌സ് സൂപ്പർ മാർക്കറ്റ്, പെരുവണ്ണാമൂഴി റിസോർവെയറി ലെ സോളാർ ബോട്ടിങ്, കാർഷിക നഴ്സറി, ടൂറിസ്റ്റ് ബസ് സർവീസ് കൂടാതെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് തുടങ്ങിയ ബസ്സ് സർവീസ് എന്നീ സംരംഭങ്ങൾ ചക്കിട്ടപ്പാറ സഹകരണ ബാങ്ക് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം നൂറോളം ആളുകൾക്ക് തൊഴിൽ കൊടുക്കാനും ഇതിലൂടെ കഴിഞ്ഞു.

പി. പി. രഘുനാഥൻ
( പ്രസിഡൻറ, ചക്കിട്ടപ്പാറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്)
വൈവിധ്യവത്കരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ നാനാവിധത്തിലുള്ള പ്രതിസന്ധികൾ ഓരോ ഘട്ടത്തിലും നേരിടേണ്ടി വരുന്നു എന്നത് വസ്തുതയാണ്.പ്രോജക്റ്റുകൾ രൂപപ്പെടുത്തിയെടുക്കുന്നത് മുതൽ അനുമതി നേടി എടുക്കുന്നതു വരെയുള്ള കടമ്പകൾ വളരെ സങ്കീർണ്ണമാണ്. പ്രൊജെക്ടിനു വേണ്ട ഡി.പി.ആർ തയ്യാറാകുന്നുന്നതുൾപ്പെടെ എല്ലാ നടപടി ക്രമങ്ങളും ലളിതമാക്കണമെന്ന അഭിപ്രായമാണ് ഒരു സഹകരണ ബാങ്കിന്റെ പ്രസിഡൻറ് എന്ന നിലയിൽ എനിക്കുള്ളത്.കോവിഡ് പോലെയുള്ള മഹാമാരിയുടെ കാലത്ത് സംരംഭങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. പ്രതിസന്ധി മറികടക്കുന്നതിനുള്ള സഹായം പലപ്പോഴും നബാർഡ് തുടങ്ങിയ ഏജൻസിയുടെ ഭാഗത്തു നിന്നും വേണ്ടത്ര ലഭിച്ചിട്ടില്ല എന്നുള്ളതും ഒരു പരാമർത്ഥമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ഏത് രൂപത്തിലുള്ള സംരംഭങ്ങൾക്കാണ് ശോഭിക്കാൻ കഴിയുക എന്ന് കണ്ടെത്തുന്നത് ഒരു വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആ ഒരു കണ്ടെത്തലാണ് ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അടിസ്ഥാനമായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും നടപടിക്രമങ്ങൾ ലഘുകരിക്കാൻ ഡിപ്പാർട്ട്മെന്റും മറ്റു ഏജൻസികളും തയ്യാറായാൽ ഒട്ടേറെ സഹകരണ സംഘങ്ങൾ വൈവിധ്യവത്കരണത്തിലേക്ക് കടന്നുവരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഇന്നത്തെ മത്സരാധിഷ്ഠി ത വിപണിയിൽ ഓരോ സംരംഭങ്ങളും വിജയിപ്പിച്ചെടുക്കുക എന്നത് സഹകരണ സംഘങ്ങൾ അഭിമുഖീ കരിക്കുന്ന വലിയൊരു പ്രശ്നമാണ്. വിപണി കണ്ടെത്താനും വിപണിക്കനുസരിച്ച് വിലയിലും ഗുണ നിലവാരത്തിലും മാറ്റങ്ങൾ യഥാസമയം വരുത്തി ഇടപെടാൻ കഴിയുക എന്നതും പ്രധാനമാണ്. അത് പലപ്പോഴും സഹകരണ സംഘങ്ങൾക്ക് കഴിയാറില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക്" അഗ്രികൾച്ച റൽ ഇൻഫ്രാ സ്ട്രെക്ച്ചർ ഫണ്ട്" ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഏ തെല്ലാം തരത്തിലുള്ള പ്രൊജക്റ്റുകൾക്ക് ഇത് ലഭ്യമാണ് എന്നതിന് വ്യക്തത വരുന്നില്ല. പ്രോജക്റ്റുകൾ രൂപപ്പെടുത്തി എടുക്കാനും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് യഥാസമയം ഡി.പി.ആർ സമർപ്പിക്കാനുമൊക്കെ ഉള്ള പ്രവർത്തനങ്ങൾക്ക് കുറച്ചു കൂടി സഹായം ലഭ്യമാക്കുക എന്നുള്ളത് കൂടി നബാർഡും ഡിപ്പാർട്ട്മെന്റും ചെയ്‌താൽ പ്രതിസന്ധികൾ മറികടക്കാൻ സഹകരണ സംഘങ്ങളെ സഹായിക്കും. നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ കണ്ടെത്താനും കഴിയുന്ന തരത്തിൽ പ്രോജക്റ്റുകൾ രൂപപ്പെടുത്തി സമൂഹത്തിൽ ശക്തമായി ഇടപെടാൻ സഹകരണ സംഘങ്ങൾക്ക്കഴിയും, അതിന് മുന്നോട്ട് വരണം എന്നാണ് എന്റെ അഭിപ്രായം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment