"ഒരു സഹകരണ സെൽഫി" ഹൃസ്വ ചിത്രം ശ്രേദ്ധേയമാകുന്നു
കോഴിക്കോട് : കൊമ്മേരി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച "ഒരു സഹകരണ
സെൽഫി" എന്ന ഹൃസ്വ ചിത്രം ആശയം കൊണ്ടും ,ചിത്രീകരണ മികവുകൊണ്ടും
ശ്രദ്ധേയമായി .സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ തുറന്ന്
കാണിക്കുന്നതും സാധാരണക്കാരന് എത്രത്തോളം കൈത്താങ്ങാണ് സഹകരണ മേഖല എന്ന്
വിളിച്ചോതുന്നതുമായ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കൊമ്മേരി
സഹകരണ ബാങ്കിലെ ജീവനക്കാരനായ പ്രജി .സി.പി ആണ്.ഗാനരചനയും ആലാപനവും
നിർവ്വഹിച്ചിരിക്കുന്ന സബീഷ് കൊമ്മേരിയും ,അസോസിയേറ്റ് ഡയറക്ടർ ടി.ജിതിനും
ബാങ്കിലെ ജീവനക്കാരാണ്.ബേപ്പൂർ സഹകരണ ബാങ്കിലെ ജീവനക്കാരനായ ടി .കെ
.ജോഷിയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത് .

റഷീദ് നാസ് സംവിധാനം
നിർവഹിച്ച "സഹകരണ സെൽഫി"യിൽ സിനിമ ,ടി .വി താരം വിജയൻ കാരന്തൂർ, ടി.കെ
.ജോഷി ,അപർണ്ണ വിനോദ്, ഗംഗാധരൻ ആയാടത്തിൽ, പത്മൻ പന്തീരങ്കാവ്, പ്രമോദ്
പൂക്കുറ്റി, ടി. നിഖിൽ, ഗൗരി വിശ്വനാഥ്, ഗോപിക വിശ്വനാഥ് എന്നിവരാണ്
അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രദർശനോദ്‌ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്
ദേവർകോവിലാണ്നിർവ്വഹിച്ചത്.
കോഴിക്കോട് ശ്രീ തീയ്യേറ്ററിൽ
ബാങ്ക് പ്രസിഡണ്ട് ടി.പി.കോയ മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട്
കോർപ്പറേഷൻ മേയർ ഡോക്ടർ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി
എ.എം .അജയകുമാർ സ്വാഗതവും ഡയറക്ടർ പി.അബ്ദുൾ റഷീദ് നന്ദിയും രേഖപ്പെടുത്തി.
ചിത്രം
യൂട്യൂബിൽ റിലീസ് ആയതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രതികരണമാണ്
വന്നു കൊണ്ടിരിക്കുന്നത്. ബോധവത്കരണ സ്വഭാവമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ
അലയൊലികൾ സമൂഹം ഏറ്റെടുക്കും എന്നതിൽ സംശയമില്ല.
സജീഷ് കുട്ടനെല്ലൂർ

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment