കതിരൂർ സർവീസ് സഹകരണ ബാങ്കിൽ ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
ടീം കോപ്പറേറ്റിവിന്റെ അഭിമാന പദ്ധതിയായ EV ചാർജിങ് സ്റ്റേഷൻ കതിരൂർ സർവീസ് സഹകരണ ബാങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസിന്റെ മുന്നിൽ സ്ഥാപിച്ച ചാർജിങ് സ്റ്റേഷന് 30 kw ശേഷിയുണ്ട്. ഒരേ സമയം ഒരു ഒരു കാറിനു ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗ് മെഷീനാണിത്. തൊഴിലാളി രഹിതവും ചിലവ് കുറഞ്ഞതും നൂതനവുമായ പദ്ധതി എന്ന നിലയ്ക്ക് ഇത് ശ്രദ്ധേയമാണ്.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ബാങ്ക് അംഗങ്ങൾക്ക് അനുവദിച്ച അംഗ സമാശ്വാസ നിധിയിൽനിന്നുള്ള സഹായധ വിതരണം റബ്ക്കോ ചെയർമാൻ കാരായി രാജൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ബാങ്ക് ഇടപാടുകാർക്കുള്ള യുപിഐ സേവനങ്ങളുടെ ഉദ്ഘാടനം SBI ഇന്ത്യയുടെ റീജണൽ മാനേജർ സിജോയും പുതിയതായി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം കതിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിലും പ്രതിഭകളെ ആദരിക്കലും നിക്ഷേപം സ്വീകരിക്കലും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.അനിലും നിർവഹിച്ചു. ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കെ. എസ്. ബി അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, ബാങ്ക് സെക്രട്ടറി പി. സുരേഷ്ബാബു, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അനർട്ടിന്റെ സബ്സിഡിയോടുകൂടി ടീം കോപ്പറേറ്റീവാണ് പദ്ധതി നടപ്പിലാക്കിയത്. കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ് സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ പദ്ധതി വിജയകരമായി നടക്കുന്നുണ്ട്. പ്രൊജക്റ്റിന്റെ സാധ്യത മനസ്സിലാക്കി EV സ്റ്റേഷൻ തുടങ്ങാൻ വേണ്ടി ഒട്ടേറെ ബാങ്കുകൾ മുന്നോട്ടുവരുന്നുണ്ട്.



0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment