ഹരിത ഭവനം പദ്ധതി രണ്ടാംഘട്ടം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
മുളന്തുരുത്തി: സുസ്ഥിരവികസനവും സുരക്ഷിത ജീവിതവും ലക്ഷ്യമിട്ട് സംസ്ഥാന ഗവൺമെന്റ് നവകേരളമിഷൻ വഴി മുന്നോട്ടുവയ്ക്കുന്ന പ്രവർത്തനങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ "കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് " "തുരുത്തിക്കര സയൻസ് സെന്ററിന്റെ" സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് "ഹരിതഭവനം പദ്ധതി". ഒന്നാംഘട്ടത്തിൽ നവീന കൃഷിരീതികളുടെ വ്യാപനം, മുട്ട ഭവനം, മത്സ്യ ഭവനം, നിർമ്മല ഭവനം, ജല ഭവനം എന്നീ പദ്ധതികൾക്ക് ആണ് തുടക്കം കുറിച്ചതെങ്കിൽ രണ്ടാംഘട്ടത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയായ കണയന്നൂർ താലൂക്കിൽ കെ.എസ്.ഇ.ബിയുടെ സബ്സിഡി പ്രയോജനപ്പെടുത്തിക്കൊണ്ട് ബാങ്കിന്റെ ജെ എൽ ജി വായ്പയും നൽകി പരമാവധി വീടുകളിൽ സോളാർ പാനൽ സ്ഥാപിച്ചുകൊണ്ട് 'സൗര ഭവന പദ്ധതി"യും തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് "തേൻ ഭവനം പദ്ധതി" യും നടപ്പിലാക്കുന്നു. ഹരിത ഭവന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം മുളന്തുരുത്തി നെഫ്റ്റ് ഹോട്ടൽ ഹാളിൽ വച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ .എൻ ബാലഗോപാൽ നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് സി. കെ. റെജി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ കൊള്ളിനാൽ, കണയന്നൂർ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ ശ്രീലേഖ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി ഷിബു, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ ഡോ. എൻ ഷാജി, കേന്ദ്ര ബാങ്ക് റീജിയണൽ മാനേജർ ശ്രീദേവി എസ് തെക്കിനേഴത്ത്, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത്ത് കരുൺ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ട്രഷറർ കെ എൻ സുരേഷ്, തുരുത്തിക്കര സയൻസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി .എ തങ്കച്ചൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർ.രഞ്ജു മുളന്തുരുത്തി ബാങ്കിന് വേണ്ടി നിർവഹിച്ച പരസ്യചിത്രം ഡബ്ബിങ് ആർട്ടിസ്റ്റ് പ്രവീൺ ഹരിശ്രീ പ്രകാശനം ചെയ്തു . സൗര ഭവനം പദ്ധതിയെ കുറിച് കെ.എസ്.ഇ .ബി അസിസ്റ്റന്റ് എൻജിനീയർ അരുൺ ടി. എ.വിശദീകരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ. എൻ സോമരാജൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ഷെർലി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment