ഇനി ആർക്കും അയയ്ക്കാം 'ഇ- റുപ്പി'; ബാങ്ക് അക്കൗണ്ട് പോലും വേണ്ട
ഇനി ഏതു വ്യക്തിയുടെ ഫോൺ നമ്പറിലേക്കും റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയായ ‘ഇ–റുപ്പി’ അയയ്ക്കാം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ‘ഇ–റുപ്പി’ വാലറ്റോ യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ല. ഇതു സാധ്യമാക്കാനുള്ള ‘വോലറ്റ് ഓൺ ദ് ഗോ’ സൗകര്യമാണ് റിസർവ് ബാങ്ക് അവതരിപ്പിച്ചത്.
‘ഇ–റുപ്പി' വാലറ്റുള്ള വ്യക്തിക്ക് പണമയക്കേണ്ട വ്യക്തിയുടെ ഫോൺ നമ്പർ ടൈപ് ചെയ്ത് പണമയയ്ക്കാം. എസ്എംഎസ് ആയി ‘ഇ–റുപ്പി’ ലഭിക്കുന്ന ആൾക്ക് ഫോണിൽ തനിയെ വാലറ്റ് സൃഷ്ടിക്കപ്പെടും. ഈ തുക ബാങ്ക് അക്കൗണ്ടിലേക്കു പോലും മാറ്റാതെ ഉപയോഗിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വിവിധ ബാങ്കുകൾ നൽകുന്ന ‘ഇ–റുപ്പി’ വാലറ്റുകൾ യുപിഐ ഭീം ആപ്പിൽ ഒരുമിച്ച് ലഭ്യമാക്കാനുള്ള സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment