സഹകരണ സംഘം ജീവനക്കാരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാൻ സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ മേഖലയിലെ ജീവനക്കാരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി
അടിയന്തരമായി വാക്സിൻ നൽകുന്നതിന് പ്രത്യേക പരിഗണ നൽകണമെന്ന് ആവശ്യപ്പെട്ട് പുതുതായി ചാർജ് എടുത്ത സഹകരണ -റജിസ്ടേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന് "കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ" സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മഹാമാരിക്കാലത്ത് അവശ്യ സർവീസായിപ്രവർത്തിക്കുന്ന പ്രാഥമികസർവീസ് സഹകരണ സംഘങ്ങളിലെയും സൊസൈറ്റികളിലേയും ജീവനക്കാരെക്കൂടി മുൻഗണനപട്ടികയിൽപ്പെടുത്തി വാക്സിനേഷൻ നൽകാൻ സർക്കാർ തയ്യാറാകണം. കോവിഡ്‌രോഗികൾക്കും, ക്വാറന്റൈനിൽകഴിയുന്നവർക്കും അവശ്യസേവനങ്ങളായ മരുന്നുകളും മറ്റു സാധനങ്ങളും എത്തിച്ചു നൽകുകയും, സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ചു നൽകുകയും ചെയ്തുവരുന്ന സഹകരണ മേഖലയിലെ ജീവനക്കാരുടെ സുരക്ഷയിലുള്ള അലംഭാവം അത്യന്തം ഖേദകരമാണെന്ന് അവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് കോടിക്കണക്കിന് രൂപയാണ് സഹകരണ മേഖലയിൽ നിന്ന് സമാഹരിക്കുന്നത്. കൂടാതെ സഹകരണ ജീവനക്കാർ സ്വമേധയാ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുന്നുമുണ്ട്. സംസ്ഥാനത്തെ ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും സൊസൈറ്റികളും ലക്ഷക്കണക്കിന് രൂപവീതം നൽകിക്കൊണ്ട് സർക്കാരിന്റെ യജ്ഞത്തിൽ ഒപ്പം നിൽക്കുന്നവരാണ്. സർക്കാർ സർവീസിലുള്ളവർക്ക് അവധി നൽകിയപ്പോഴും 'എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവന തൽപരരായി കോവിഡിനെതിരെ മുന്നണി പോരാളികളായി പ്രവർത്തിച്ചവരാണ് സഹകരണ മേഖലയിലെ ജീവനക്കാർ .
കേരളത്തിൽ പലസ്ഥലങ്ങളിലും സഹകരണ ബാങ്ക് ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചതിനെ ത്തുടർന്ന് ജീവനക്കാരുടെ സുരക്ഷ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ജനസമ്പർക്കത്തിലേർപ്പെടുന്ന മറ്റുസന്നദ്ധപ്രവർത്തകർക്കും വാക്സിൻ നൽകാൻ മുൻഗണന നൽകുന്ന സർക്കാർ സഹകരണ മേഖല ജീവനക്കാരെയും പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. കോവിഡ് പ്രതിരോധത്തിനായി അവശ്യസാധനങ്ങളായ ,ഓക്സി മീറ്ററുകൾ ഓക്സിജൻ സിലിണ്ടറുകൾ, പ്രതിരോധ ഉപകരണങ്ങൾ, ഭക്ഷണക്കിറ്റുകൾ എന്നിവ എത്തിച്ചു നൽകാനായി സഹകരണ ബാങ്ക് ജീവനക്കാർ മുൻകൈയെടു ക്കുന്നുണ്ട്. കൂടാതെ സൗജന്യ നിരക്കിൽ ടെലി മെഡിസിൻ പി.പി.ഇ.കിറ്റുകളും വിതരണം ചെയ്തു വരികയാണ്. ഓരോ ദിവസവും സഹകരണ ബാങ്കുകളിൽ നൂറു കണണക്കിന് ആളുകൾ ഇടപാടുകാരായി എത്തുന്നുണ്ട്. ഇങ്ങനെ ജനങ്ങളുമായി നിരന്തര സമ്പർക്കത്തിലേർപ്പെടുന്ന ജീവനക്കാരുടെ സുരക്ഷയിൽ സർക്കാറിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. സംസ്ഥാനത്ത് പല സഹകരണബാങ്ക് ജീവനക്കാരും കോവിഡ്ബാധയെത്തുടർന്ന് ഗുരുതരാവസ്ഥയെ തരണം ചെയ്ത് തിരിച്ചുവന്നവരാണ്. അതിനാൽ ജനങ്ങളുമായി അടുത്തിടപഴകുന്ന ജീവനക്കാർക്ക് വാക്സിൻ നൽകുന്നതിൽ മുൻ ഗണന നൽകണമെന്ന ആവശ്യം സഹകരണ വകുപ്പ് മന്ത്രിയും സർക്കാറും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment