"ഞങ്ങളും കൃഷിയിലേക്ക് പദ്ധതി" വിജയകരമാക്കി വാമനപുരം സഹകരണ ബാങ്ക്
"ഞങ്ങളും കൃഷിയിലേക്ക് പദ്ധതി"യിലൂടെ വിജയകരമായി പച്ചക്കറി വിളയിച്ച് വാമനപുരം സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾ. ബാങ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള 92 സെന്റ് സ്ഥലത്ത് പയർ, പാവൽ, വെണ്ട, പടവലം, ചേന, ചേമ്പ്, ഇഞ്ചി, ഏത്തവാഴ, മരച്ചീനി തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. വിളവെടുവിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജീവ് പി നായർ നിർവ്വഹിച്ചു. ആദ്യ വിളവെടുപ്പ് നെടുമങ്ങാട് അസി. രജിസ്ട്രാർ എസ് സുരേഷ് നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ഇട്ടിമൂട് മോഹനൻ അധ്യക്ഷനായി. സെക്രട്ടറി വി ഷിബു, ടി നാഗപ്പൻ, യു.എസ് സാബു , വിനിതകുമാരി തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment