സഹകരണ മേഖല നിഷേധിക്കാനാവാത്ത സാന്നിധ്യം : മന്ത്രി വി .എൻ വാസവൻ
നമ്മുടെ രാജ്യത്തും, ആഗോളതലത്തിലും, സംസ്ഥാന തലത്തിലും,
നിലനിൽക്കുന്നത് വളരെ സങ്കീർണ്ണമായ സാമ്പത്തിക സാമൂഹിക സാഹചര്യമാണ് .ഏത്
പ്രയാസത്തിന്റെയും ,ബുദ്ധിമുട്ടിന്റേയും ,കഷ്ടപ്പാടിന്റേയും നടുവിൽ സഹകരണ
മേഖല അതിന്റെ ബലിഷ്ഠമായ കരങ്ങൾക്കൊണ്ട് നൽകി വരുന്ന സേവനങ്ങൾ
നിഷേധിക്കാനാവാത്തതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി ,എൻ വാസവൻ പറഞ്ഞു .
സഹകാരികളും ബഹുജനങ്ങളും എല്ലാം യോജിച്ച് ഈ കാലഘട്ടത്തിന്റെ
സവിശേഷതകളനുസരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട
സന്ദർഭമാണിതെന്നും അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്‌ഘാടന വേദിയിലെ
അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.നമ്മുടെ രാജ്യത്ത് സഹകരണ മേഖല കൂടുതൽ
കരുത്താർജ്ജിച്ച് മുന്നോട്ടുപോകുന്നതിനായി നാനാവിധത്തിലുള്ള
പ്രവർത്തനങ്ങൾക്ക് ഈ കാലഘട്ടത്തിൽ തുടക്കം കുറിക്കാൻ നമുക്ക് സാധിച്ചു.കേരള
ബാങ്ക് എന്ന ആശയം യാഥാർത്യമാക്കൻ നമുക്ക് സാധിച്ചു . യുവജനങ്ങളുടെ
പങ്കാളിത്തം സഹകരണ മേഖലയിൽ ഉറപ്പിക്കുന്നതിനായി യുവജന സഹകരണ സംഘങ്ങൾ
രൂപീകരിച്ചത് ഒരു വലിയ നേട്ടമാണ്.പന്ത്രണ്ട് വനിതാ സഹകരണ സംഘങ്ങളും
ഇക്കാലയളവിൽ ആരംഭിക്കുകയുണ്ടായി .കോവിഡ് രൂക്ഷമായ സമയത്ത് ഓരോ സഹകരണ
സംഘങ്ങളും ഹെല്പ് ഡെസ്‌ക്കുകളായി മാറി ശ്കതമായ ഇടപെടൽ
നടത്തി.പ്രളയത്തിന്റെയും കോവിഡിന്റേയും സാഹചര്യത്തിലായി സഹകരണ മേഖല 226
കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്
.വിദ്യാതരംഗിണി പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് 92 കോടി രൂപയുടെ
വായ്‌പ്പയും നൽകുകയുണ്ടായി ,ഇത് പോലെ ജനോപകാരപ്രദമായ നിരവധി പദ്ധതികളുമായി
സഹകരണമേഖല പ്രയാണം തുടരുകയാണ് .ഇതിനു പുറമെ കേരളത്തിലെ എല്ലാ സഹകരണ
സംഘങ്ങളെക്കുറിച്ചും പൊതു ജനങ്ങൾക്ക് അറിയുന്നതിനായുള്ള കോ -ഓപ്പറേറ്റീവ്
ഇൻഫർമേഷൻ സിസ്റ്റം ഒരാഴ്ചക്കകം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment