കാർഷിക ശില്പശാലയും നബാർഡ് പദ്ധതികളുടെ വിശദീകരണവും
ആലങ്ങാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ വിവിധ പദ്ധതികളെ വിശദീകരിക്കുന്നതിനും ,കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജൂൺ 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബാങ്കിന്റെ കൊടുവഴങ്ങ ഹെഡ് ഓഫീസ് ഹാളിൽ വെച്ച് ശില്പശാല സംഘടിപ്പിക്കുന്നു. നബാർഡ് ജില്ലാ വികസന ഓഫീസർ അജീഷ് ബാലു, ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി എന്നിവർ ക്‌ളാസുകൾ നയിക്കും.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം മനാഫ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ, അസി. രജിസ്ട്രാർ എ. ആർ ഷാജിത, കൃഷി ഓഫീസർ ചിന്നു ജോസഫ്, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ജി ഹരി, കർഷക സംഘം പ്രതിനിധി, എം. കെ ബാബു തുടങ്ങി കാർഷിക സഹകരണ രംഗത്തെ പ്രമുഖർ പങ്കെടുക്കും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment