കൊല്ലം ജില്ലാ സഹകരണ ആശുപത്രി: പുതിയ കെട്ടിട്ടം ഉദ്ഘാടനം
സഹകരണ മേഖലയില്‍ മറ്റൊരു വലിയ ചുവട് വയ്പ്പുകൂടി നടത്തുകയാണ് കൊല്ലം ജില്ലാ സഹകരണ ആശുപത്രി . മൂന്നര പതിറ്റാണ്ട് കാലം ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള ഈ സൊസൈറ്റിക്കു കീഴിലുള്ളതാണ് എന്‍ എസ് സഹകരണ ആശുപത്രി. ആരോഗ്യ രംഗത്തെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അലോപ്പതി രംഗത്ത് മികച്ച നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതിനു പിന്നാലെ ആയുര്‍വേദ രംഗത്തേയ്ക്കും പ്രവേശിക്കുകയാണ്. സഹകരണ സംഘത്തിന്റെ രണ്ടാം കാമ്പസായ മെഡിലാന്റില്‍ നാളെ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയാണ്. ബഹുമാനപ്പെട്ട മുഖ്യമ ന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കുന്ന കെട്ടിടത്തിന് 1.30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 9 നിലകളിലായി 120 കിടക്കകളും 28 പഞ്ചകര്‍മ്മ തീയറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഹെര്‍ബല്‍ ടീ ഷോപ്പ്, റെസ്റ്റാറന്റ്, ഡീലക്‌സ് മുറികള്‍, പേ വാര്‍ഡുകള്‍, ജനറല്‍ വാര്‍ഡുകള്‍ തുടങ്ങിയ എല്ലാ സജ്ജീകരണം മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഹിതഹര, വമന, വസ്തി എന്നിവയ്ക്കുള്ള ആധുനിക സംവിധാനങ്ങള്‍, യോഗാ സെന്റര്‍, ഫിസിയോ തെറാപ്പി, ഫാര്‍മസി, ലബോറട്ടറി, മള്‍ട്ടി ജിം, ബ്യൂട്ടിക്ലിനിക്ക് എന്നിവയും ആശുപത്രി കോംപ്ലക്‌സില്‍ സജ്ജീകരിച്ചിരിക്കുന്നു. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും ലഭ്യമാക്കുന്നു.
സഹകരണ രംഗത്തെ വലിയൊരു മുന്നേറ്റമാണ് എന്‍ എസ് സഹകരണ ആശുപത്രി നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ ധനകാര്യ മന്ത്രി ശ്രീ.കെ.എന്‍. ബാലഗോപാല്‍, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി, സഹകരണ സംഘം പ്രസിഡന്റ് പി. രാജേന്ദ്രന്‍, എം. നൗഷാദ് എം എല്‍ എ എന്നിവരും പങ്കെടുക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment