വിതുര സഹകരണ ബാങ്ക്: ടർഫ് സ്റ്റേഡിയം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും
വിതുര സർവീസ് സഹകരണ ബാങ്ക് നിർമിച്ച ടർഫ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മെയ് 19ന് രാവിലെ പത്തിന് വിതുര കെ.പി.എസ് എം ജംഗ്ഷനിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം.എൽ.എ അഡ്വ. ജി. സ്റ്റീഫൻ അധ്യക്ഷനാകും. എം.പി അടൂർ പ്രകാശ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു , സാമൂഹിക രാഷ്ട്രീയ സഹകരണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment