ഹോർട്ടികോർപ്പിന്റെ "വാട്ടുകപ്പ" വിപണിയിലെത്തി
മന്ത്രി പി .പ്രസാദിന്റെ അധ്യക്ഷതയിൽ ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹോർട്ടികോർപ്പിന്റെ "വാട്ടുകപ്പ ' യുടെ വിപണന ഉദ്ഘാടനം നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വ്യാപകമാക്കിയപ്പോൾ കപ്പ ഉത്പാദനം കൂടി 13,000 ടൺ കപ്പയാണു സംസ്‌ഥാനത്തു അധികമായി ഉത്പാദിപ്പിച്ചത് .ഈ സാഹചര്യത്തിലാണ് കിലോക്ക് 12 രൂപക്ക് കപ്പ സംഭരിക്കാൻ ഹോർട്ടികോർപ് തീരുമാനിച്ചത് .ഇങ്ങനെ സംഭരിക്കുന്ന കപ്പ സഹകരണ സംഘങ്ങൾ ,ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ,വ്യക്തിഗത സംരംഭകർ എന്നിവരുടെ കൈവശമുള്ള ഉണക്കുയന്ത്രം ഉപയോഗിച്ചു വട്ടുകപ്പയാക്കി മാറ്റി .500 ഗ്രാം പാക്കറ്റിനു 50 രൂപയാണ് വില .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment