കേരള ബാങ്കിന്റെ ശില്പശാല
കേരള ബാങ്ക് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത ശില്പശാലയിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായെത്തി.

കേരളബാങ്കിനെ
സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് Be The Number
One എന്ന പേരിലുള്ള ക്യാമ്പയിൻ സംസ്ഥാന തലത്തിൽ ആരംഭിച്ചത്. സംസ്ഥാന
തലത്തിൽ ഒന്നാമതെത്തുന്ന റീജിയണൽ ഓഫീസ്, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ, ശാഖ
എന്നിവയ്ക്ക് സഹകരണ വകുപ്പുമന്ത്രിയുടെ മിനിസ്റ്റേഴ്സ് ട്രോഫി നൽകും.
ക്യാമ്പയിൻ
വിജയകരമായി പൂർത്തിയാക്കുന്നതിന് കൃത്യ മായ തയ്യാറെടുപ്പും ആസൂത്രണവും
ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും
ശില്പശാല സംഘടിപ്പിച്ചത്. ബിസിനസ് സ്ട്രാറ്റർജി ആസൂത്രണം, ജീവനക്കാർക്ക്
പരമാവധി പ്രോത്സാഹനം എന്നിവയാണ് ശില്പശാലയിൽ ഉദ്ദേശിക്കുന്നത്.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment