ഭിന്നശേഷിക്കാർക്ക് സംരംഭത്തിനായി "സഹകരണം സൗഹൃദം" പദ്ധതി
പാലക്കാട് :ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയായ "സഹകരണം സൗഹൃദം" പദ്ധതിക്ക് തുടക്കം കുറിച്ചു.
മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവ്വഹിച്ചു.
ആദ്യവായ്പ മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ വിതരണം ചെയ്തു. 9 വായ്പകള്‍ 9 സംഘങ്ങള്‍ വഴിയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും ഭിന്നശേഷിക്കാര്‍ക്കായി ഇത്തരം വായ്പകള്‍ നല്‍കി തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment