നൂറ് മേനി വിജയം കൊയ്ത് പട്ടുവം സഹകരണ ബാങ്ക്
പട്ടുവം സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ നാല് വർഷമായി തരിശായി കിടന്ന
60 ഏക്കർ ഭൂമിയിൽ കൃഷി ചെയ്ത് നൂറു മേനി വിജയം കൊയ്ത് മുന്നേറി
ക്കൊണ്ടിരിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ കുട്ടനാട് എന്നറിയപ്പെടുന്ന സ്ഥലമാണ് പട്ടുവം.തരിശായി
കിടന്ന ഭൂമി സഹകരണ ബാങ്ക് കൃഷിക്കായി ഏറ്റെടുക്കുകയായിരുന്നു. ഞാറ് നടുന്ന
സ്ത്രീ തൊഴിലാളികൾ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ജീവനക്കാർ തന്നെയാണ്
ചെയ്യുന്നത്.

പൊതുവെ കൃഷി നഷ്ടത്തിലാണെന്നു പറയുന്നുണ്ടെങ്കിലും ജീവനക്കാർ
തന്നെ ചെയ്യുന്നതുകൊണ്ടാണ് നഷ്ടമില്ലാതെ പോകുന്നതെന്ന് ബാങ്ക് സെക്രട്ടറി
ശ്രീനിവാസൻ പറയുന്നു .കീടനാശിനിയോ രാസവളങ്ങളോ അധികതോതിൽ ഉപയോഗിക്കാതെ
ചെയ്യുന്ന നാടൻ കുത്തരിക്ക് ധാരാളം ആവശ്യക്കാരുണ്ട് . കിലോക്ക് 50
രൂപയ്ക്കാണ് വില്പന നടത്തുന്നത് .
ബാങ്കിന്റെ ഉടമസ്ഥതയിൽ 40
ലക്ഷം രൂപ മുതൽ മുടക്കി കൃഷിക്കാവശ്യമുള്ള എല്ലാ ഉപകരണങ്ങളും വാടകക്ക്
നൽകുന്ന സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ ആളുകളെ
കൃഷിയിലേക്ക് കൊണ്ടുവരാൻ ബാങ്കിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ടെന്നും
ഒപ്പം പഞ്ചായത്തിൽ തരിശായി കിടക്കുന്ന എല്ലാ ഭൂമിയും ഏറ്റെടുത്ത് കൃഷി
ചെയ്യുവാനാണ് ബാങ്കിന്റെ പദ്ധതിയെന്നും സെക്രട്ടറി പറഞ്ഞു

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment