പാർട്ടി സ്ഥാനം വഹിക്കുന്നവർ സഹകരണ ബാങ്കിന്റെ തലപ്പത്ത് വേണ്ടെന്ന് സി. പി. എം
ബാങ്കിന്റെ ശമ്പളം വാങ്ങികൊണ്ടുള്ള പാർട്ടി പ്രവർത്തനം വേണ്ടെന്ന കർശന നിർദേശവുമായി സി. പി. എം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സ്ഥാനങ്ങൾ വഹിക്കുന്നവരോട് ഒന്ന് തിരഞ്ഞെടുക്കാൻ സി. പി. എം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചത്.പാർട്ടി അംഗങ്ങളോ അനുഭാവികളോ പ്രസിഡന്റ്റുമാരായി വരുന്ന സഹകരണ ബാങ്കുകളിൽ ലോക്കൽ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും ജീവനക്കാരായുണ്ടെങ്കിൽ ബാങ്ക് ഭരണസമിതിയുടെ തീരുമാനങ്ങൾ നടപ്പിലാവാതെ വരുന്നത് പ്രതിസന്ധികളുണ്ടാക്കാറുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രസിഡന്റ് പാർട്ടി അംഗമായിരുന്നെങ്കിലും മുൻ ലോക്കൽ സെക്രട്ടറിയും നിലവിലെ ലോക്കൽ കമ്മിറ്റി അംഗവും ജീവനക്കാരായി ഉണ്ടായിരുന്നു, ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment