യുവാക്കൾക്കായുള്ള സഹകരണ സംഘങ്ങൾ സെപ്തംബർ 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ യുവാക്കളുടെ സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള കൂട്ടായ്മയായ യുവ സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം സെപ്തംബർ 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
സേവന മേഖലയില് യുവാക്കളുടെ സംഘബലം മാതൃകാപരമായ രീതിയില് ഉപയോഗിക്കുവാനും , സാധാരണക്കാർക്ക് വിവിധ തരത്തിലുള്ള സേവനങ്ങൾ സൗജന്യമായോ സൗജന്യ നിരക്കിലോ ഈ സംഘങ്ങൾ വഴി ലഭ്യമാക്കുവാനും കഴിയും. യുവ തലമുറയ്ക്ക് പുതിയ ദിശാബോധം നല്കുന്നതിനാണ് സഹകരണവകുപ്പ് ഈ പദ്ധതിക്കു രൂപകൽപന നൽകിയത് .
പ്രാദേശിക തലങ്ങളിലെ ജനകീയ സ്റ്റാർട്ട് അപ്പുകളായി അധികം വൈകാതെ തന്നെ യുവാക്കളുടെ സഹകരണ സംഘങ്ങൾ മാറും. ഐടി, ഐടി ഇതര മേഖലകളിൽ സ്വയം സംരംഭകരായി വളർന്നു വരാനും യുവ ജനതയ്ക്ക് കൈത്താങ്ങാകുന്ന തരത്തിലാണ് യുവ സഹകരണ സംഘങ്ങൾ രൂപകല്പ്പന ചെയ്തിരിക്കുന്നത്. സേവന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ യുവ സഹകരണ സംഘങ്ങൾക്കാകുo.നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് യുവാക്കളുടെ സഹകരണ സംഘങ്ങൾ പ്രഖ്യപിച്ചത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും യുവ സഹകരണ സംഘങ്ങളെ പരാമർശിച്ചിരുന്നു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment