ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അന്തരിച്ചു

 

 

അശ്വതി ആർ. പിള്ള 


 *കോഴിക്കോട്:*   ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനും പ്രമുഖ സഹകാരിയുമായ രമേശന്‍ പാലേരി (66) അന്തരിച്ചു. കരളിൽ അർബുദബാധയെത്തുടർന്ന് ചികിത്സ തുടരുന്നതിനിടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. ഉച്ചയ്ക്ക് 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം മൃതദേഹം വടകരയിലേക്ക് കൊണ്ടുപോകും. 


സംസ്ഥാനത്തെ സഹകരണ മേഖലയുടെ  മുൻനിര പ്രവർത്തകരിൽ ഒരാളെയാണ് രമേശൻ പാലേരിയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത്. 1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു.  32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here