സഹകരണ സംഘം ജീവനക്കാരുടെ വിവരശേഖരണം: ജൂലൈ 30 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള SPARK മാതൃകയില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ്
സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സോഫ്റ്റ്വെയര്‍ ( കോപ്പറേറ്റീവ് എംപ്ലോയി മാനേജ്‌മെന്റ് സിസ്റ്റം) തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ജീവനക്കാരുടെ വിവരശേഖരണത്തിനായി ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള ഗൂഗിള്‍ ഷീറ്റില്‍ ജില്ലയിലെ മുഴുവന്‍ സഹകരണ സംഘം ജീവനക്കാരുടെയും വിവരങ്ങള്‍
ശേഖരിക്കാനാണ് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ജോയിന്റ് രജിസ്ട്രാര്‍ തലത്തില്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് ജൂലൈ 30 നുള്ളില്‍ അന്തിമമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment