സോളാർ ബോട്ട് സർവീസുമായി ചക്കിട്ടപാറ സഹകരണ ബാങ്ക്
കോഴിക്കോട് :പെരുവണ്ണാമൂഴി റിസർവോയറിൽ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സോളാർ ബോട്ട് സർവീസ് പ്രവർത്തനമാരംഭിച്ചു.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടി. പി രാമകൃഷ്ണൻ എം. എൽ. എ അധ്യക്ഷത വഹിച്ചു.
ബാങ്ക് പ്രസിഡന്റ് പി. സി. രഘുനാഥ്, സെക്രട്ടറി ബിന്ദു കെ. കെ, ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രകൃതി രമണീയമായ നിരവധി ദ്വീപുകളാൽ അലംകൃതമാണ് പെരുവണ്ണാമൂഴി റിസർവോയർ.പെരുവണ്ണാമൂഴിയുടെ ടൂറിസം വികസനത്തിൽ നിർണ്ണായകമാകാവുന്ന ഈ പദ്ധതി നാടിന്റെ വികസനത്തിനും മുതൽ കൂട്ടാകും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment