കുരുമുളക് വില വീണ്ടും താഴേക്ക്
രണ്ടാഴ്ച്ചമുൻപ് കിലോക്ക് 405 രൂപയിലെത്തിയ വീണ്ടും ഉയരുമെന്ന് കരുതിയെങ്കിലും ഇപ്പോൾ 390 -395 ആണ് വില .കഴിഞ്ഞ ആഴ്ച ആരംഭത്തിൽ 405 രൂപയിൽ എത്തിയിരുന്നു .എന്നാൽ ശനിയാഴ്ചയോടെ കിന്റലിന് 1000 രൂപ കുറഞ്ഞു .ഇറക്കുമതി കൂടിയതും കോവിഡ് നിയന്ത്രണങ്ങളും മൂലം കുറച്ചു മാസങ്ങളായി ഒരു കിന്റൽ കുരുമുളകിന് 36,000 മുതൽ 38,000 വരെയായിരുന്നു വില. 2 ആഴ്ചയായി ക്രമേണ വര്ധിച്ചു ലോക്ഡൌൺ അവസാനിച്ച കഴിഞ്ഞ ആഴ്ച ,കിന്റലിന് 40,500 രൂപയായി വർധിച്ചിരുന്നു. ഇറക്കുമതി കുരുമുളക് വരവ് കൂടിയതോടെ ഉത്തരേന്ത്യയിൽ കുരുമുളക് സുലഭമായി ലഭിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ കൊച്ചിയിൽ നിന്നുള്ള കുരുമുളക് വാങ്ങാൻ ഉത്തരേന്ത്യയിൽ നിന്നും ആളുകൾ കുറഞ്ഞു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment