സഹകരണ ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപെട്ട് സഹകരണമന്ത്രിക്ക് നിവേദനം നൽകി
പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിന് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹകരണ മന്ത്രി വി. എൻ വാസവന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നിവേദനം നൽകി.
പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർ സർക്കാർ നിർദ്ദേശ പ്രകാരം സാമൂഹിക സുരക്ഷാ പെൻഷൻ ഭാവനങ്ങളിൽ നേരിട്ടെത്തി വിതരണം ചെയ്തു വരികയാണ്.പ്രതിദിന നിക്ഷേപം, വായ്പാ കളക്ഷൻ എന്നിവയുമായി സാധാരണ ജനങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
ഓണം, വിഷു, റംസാൻ എന്നീ മാർക്കറ്റുകളും നീതി സ്റ്റോർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളും മറ്റിതര ബാങ്കിംഗ് പ്രവർത്തങ്ങളും നടത്തി വരുന്നു. കോവിഡ് കാരണം നിരവധി സഹകരണ ജീവനക്കാർ രോഗബാധിതരാവുകയും ചിലർ മരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ മുൻഗണനാ ക്രമത്തിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ. സി. ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വോ മാത്യുവും സംസ്ഥാന സെക്രട്ടറി അശോകൻ കുറുങ്ങപള്ളിയും ആവശ്യപ്പെട്ടു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment