സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഒക്ടോബർ 31 വരെ നീട്ടി
സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി. വ്യാഴാഴ്ച അവസാനിക്കാനിരുന്ന പദ്ധതിയാണ് ഒരു മാസം കൂടി നീട്ടിയത്. ഒക്‌ടോബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ഇടപാടുകാര്‍ക്ക് ലഭിക്കും. സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശികയുള്ളവര്‍ക്ക് പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ നല്‍കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയത്.


2021 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരുടെയും ഇവരുടെ കുടുംബാംഗങ്ങളുടെ വായ്പകള്‍ക്കും പരിഗണന ലഭിക്കും. വായ്പയെടുത്ത മാതാപിതാക്കള്‍ മരണപ്പെടുകയും മക്കള്‍ ബാദ്ധ്യസ്ഥരാകുകയും ചെയ്യുന്ന വായ്പകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഇളവുകള്‍ ലഭിക്കും. സെപ്റ്റംബര്‍ മാസം പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ അതേ വ്യവസ്ഥകള്‍ തന്നെയായിരിക്കും ദീര്‍ഘിപ്പിക്കുന്ന അവസരത്തിലും ബാധകമാകുക. സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങള്‍, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ ഒഴികെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകം. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും രജിസ്ട്രാറുടെ അനുമതിയോടെ പദ്ധതി നടപ്പിലാക്കാം.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment