കുഴുപ്പിള്ളി സഹകരണ ബാങ്ക് ഓൺലൈനിൽ PSC പരിശീലന ക്ലാസ് ആരംഭിച്ചു
കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ,പി.എസ്. സി പരീക്ഷകൾക്കായുള്ള സൗജന്യ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചു . കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും നൂറോളം ഉദ്യോഗാർത്ഥികൾക്കാണ് ക്ലാസുകൾ നടത്തുന്നത് . പറവൂർ സ്മാർട്ട് അക്കാദമിയുമായി ചേർന്ന് നടത്തുന്ന ക്ലാസ്സുകളുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡന്റ് എം സി സുനിൽകുമാർ നിർവഹിച്ചു . വൈസ് പ്രസിഡന്റ് ജിൻഷാ കിഷോർ ,ബാങ്ക് ഭരണ സമിതിഅംഗങ്ങൾ എന്നിവരും പങ്കെടുത്തു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment