കാഴ്ച്ചയിലും കൗതുകമായി യുവജന സഹകരണ സംഘം ഓഫീസ്
100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത പുനലൂരിലെ കലാകാരൻ
മാരുടെ യുവജന സഹകരണ സംഘത്തിന്റെ ഓഫീസ് കാഴ്ചയിലും വ്യത്യസ്‌തമാണ് .ഈ
ഓഫീസിലേക്ക് കടന്നു ചെല്ലുന്ന ഏതൊരാളും കലാകാരന്മാരുടെ കരവിരുത് കണ്ട്
ഒന്നത്ഭുതപ്പെടും.ലോറിയുടെയും ,വാനിന്റെയും ,സ്കൂട്ടറിന്റെയും
സൈക്കിളിന്റെയും ഭാഗങ്ങളാണ് ഓഫീസ് കാബിനുകളും ,ഫര്ണിച്ചറുകളുമായി രൂപം
മാറിയിരിക്കുന്നത് .സ്കൂട്ടറിൽ ഇരുന്ന് ഡിസൈൻ വർക്ക് ചെയ്യുന്ന
സെക്രട്ടറിയും ,വാനിലിരുന്ന് ഫയൽ നോക്കുന്ന ഓഫീസ് സ്റ്റാഫും,ലോറിയിൽ
ഇരുന്ന് പദ്ധതികൾ ആവിഷ്‌കരിക്കുന്ന പ്രസിഡണ്ടും കൗതുക കാഴ്ച്ചയാണ്.

വീഡിയോ
ആൽബം,പരസ്യ നിർമ്മാണം ,ഡോക്യുമെന്ററി അവാർഡ് നൈറ്റ്,മ്യൂസിക് ബാൻഡ് ,കോമഡി
ബാൻഡ് ,വാണിജ്യ വിഡിയോകൾ ,ടോക്ക് ഷോ ,ടൂർ ഫോട്ടോ ഗ്രാഫി തുടങ്ങിയ
മേഖലകളിലാണ് ആർട്ടിസ്റ്റ് വെൽഫെയർ യുവ സഹകരണ സംഘം പ്രധാനമായും
പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.



0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment