അവിണിശ്ശേരി സഹകരണ ബാങ്കിൽ വിദ്യാഭ്യാസ അവാർഡ് വിതരണം
തൃശൂർ: അവിണിശ്ശേരി സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് കെ .ശങ്കർജിയുടെ പേരിൽ
ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ
ഉദ്ഘാടനം ചെയ്തു.സാമൂഹിക ജീവിതത്തിൽ ശരിയായ നിലപാട് സ്വീകരിക്കുന്നതിനുള്ള ശേഷിയാണ് വിദ്യാഭ്യാസം കൊണ്ട് നേടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സി.സി.മുകുന്ദൻ
എം.എൽ .എ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ
.രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം വി.ജി.വനജകുമാരി ,വി .ഐ .ജോൺസൺ ,കെ
.ജോസഫ് ആൻറണി,ടി .എസ് ശൈലജ,എം .കെ .പ്രസാദ് ,കെ .കെ .മോഹനൻ
,കെ.രാജഗോപാലൻ,കെ .പി അഖിത ,ബാങ്ക് പ്രസിഡൻറ് കെ.ശശിധരൻ .വൈസ് .പ്രസിഡൻറ്
അഡ്വ .എം .എ .രാജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.3 ലക്ഷം രൂപ 115
വിദ്യാർത്ഥികൾക്ക് അവാർഡ് തുകയായി നൽകി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment