കൃഷിയും ടൂറിസവും ഒത്തു ചേരുന്ന "കേരള അഗ്രി ടൂറിസം നെറ്റ് വർക്ക് പദ്ധതി" ക്ക് തുടക്കമായി
കൃഷിയെ വിനോദ സഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കൃഷിക്കാർക്ക് വരുമാനം ഉറപ്പാക്കുന്ന കേരള അഗ്രി ടൂറിസം നെറ്റ് വർക്ക് പദ്ധതി മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമീണ മേഖലയിൽ 5 വർഷത്തിനുള്ളിൽ 500 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ഉയർത്തിക്കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു.
5 വർഷം കൊണ്ട് 30,000 പേർക്ക് തൊഴിലും വരുമാനവും നൽകുകയാണ് ലക്ഷ്യം.2023 മാർച്ച് 31 ന് മുൻപ് 500 ഫാം ടൂറിസം യുണിറ്റുകളും വീട്ടുവളപ്പിലെ 5,000 സംയോജിത കൃഷി യുണിറ്റുകളും നെറ്റ് വർക്കിന്റെ ഭാഗമായി സജ്ജമാക്കും.
കൃഷി ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി ഒരുക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ യുണിറ്റുകളായി അംഗീകരിക്കപ്പെടുന്ന കൃഷിയിടങ്ങളെ ടൂറിസം പാക്കേജുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment