എളവള്ളി ഗ്രാമപഞ്ചായത്തിന് ചിറ്റാട്ടുകര സഹകരണ ബാങ്കിന്റെ ആദരം
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട എളവള്ളി ഗ്രാമപഞ്ചായത്തിനെയും മികച്ച രണ്ടാമത്തെ പഞ്ചായത്ത് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് ഏലിയാസ് രാജനെയും ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് ആദരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത ആദരവ് സദസ്സിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ്, ബാങ്ക് പ്രസിഡന്റ് ആർ.എ അബ്ദുൽ ഹക്കീം ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.ജി സുബിദാസ്,ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി, ബാങ്ക് സെക്രട്ടറി പോളി ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment