കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ; സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
- അശ്വതി ആര്‍.പിള്ള
കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കൂരോപ്പട സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് മാനേജര്‍മാര്‍ക്കാണ് സസ്‌പെന്‍ഷന്‍. പി.എസ്. മനോജ്, എം.കെ. ഷിബു എന്നിവര്‍ക്കെതിരെയാണ് ബാങ്ക് അധികൃതര്‍ നടപടിയെടുത്തത്.
ബാങ്ക് ജീവനക്കാര്‍ക്ക് വലിയതോതില്‍ വീഴ്ചയുണ്ടായി എന്നാണ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടപടി. കേസുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ജൂലൈ 13നാണ് മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടില്‍ തോമസ് എബ്രഹാം, ഭാര്യ ജോത്സ്‌ന, മക്കളായ മരിയ തെരേസ തോമസ്, അലന്‍ തോമസ് എന്നിവരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച ജോത്സ്‌ന കൂരോപ്പട സര്‍വ്വീസ് സഹകരണ ബാങ്കിലെ മറ്റപ്പള്ളി ശാഖയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ബാങ്കിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ജോത്സ്‌നക്ക് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. ചിട്ടിയും മറ്റുമായി ജോത്സ്‌നയ്ക്ക് ബാങ്കിലെ പണമിടപാടുമായി ബന്ധമുണ്ടായിരുന്നു. ഈ ഇടപാടിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.
ജില്ലാ ക്രൈം ബ്രാഞ്ച് ബാങ്കുമായി ബന്ധപ്പെട്ട ഇരുപതോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അന്വേഷണം തുടരുമ്പോള്‍ തന്നെയാണ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായതായും ജോത്സ്‌നക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയിലുള്ള നീക്കമുണ്ടായതായും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment