ഒക്കൽ സഹകരണ ബാങ്ക് : മൂന്നാം ഘട്ട മത്സ്യ കൃഷി ആരംഭിച്ചു
ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ
ഒരു ഏക്കർ
വരുന്ന 2 കുളങ്ങളിലായി കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി ജൈവ മത്സ്യകൃഷി
നടത്തിവരുന്നുണ്ട് . ഇതിന് തുടർച്ചയായി മൂന്നാം ഘട്ട ജൈവ മത്സ്യകൃഷിയുടെ
ഉദ്ഘാടനം കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ് മത്സ്യകുഞ്ഞുങ്ങളെ
കുളത്തിൽ നിക്ഷേപിച്ചുകൊണ്ട് നിർവ്വഹിച്ചു. തിലോപ്പിയ, കട്ല റോഹു, ഗ്രാസ്
കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ബാങ്ക്
പ്രസിഡന്റ് റ്റി. വി മോഹനൻ അദ്ധ്യക്ഷനായി. കുന്നത്തുനാട് അസ്സി.
രജിസ്ട്രാർ കെ.സുനിൽ ചടങ്ങിൽ പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment