ഓഡിറ്റിംഗ് നടപടി ക്രമങ്ങൾ; ഐസിഎം ദ്വിദിന പരിശീലനം
സഹകരണ മേഖലയിലെ ഓഡിറ്റിംഗ് നടപടി ക്രമങ്ങളെ അടിസ്ഥാനമാക്കി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് (ICM ) ഏപ്രിൽ 28, 29 തീയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. പൂജപ്പുര ഐസിഎം ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സഹകരണ ബാങ്ക് /ഓഫീസ് ഇന്റേണൽ ഓഡിറ്റർമാർക്ക് ഇന്റർ ഓഡിറ്റിംഗ് നടപടിക്രമങ്ങൾ, ഉത്തരവാദിത്വങ്ങൾ, അക്കൗണ്ടുകളും രേഖകളും പരിശോധനയും വിലയിരുത്തരും, ഫണ്ട് മാനേജ്മെന്റ് വിനിയോഗവും വായ്പ വിതരണത്തിന്റെയും ഡെപ്പോസിറ്റുകളുടെയും എം.എസ്.എസിന്റെയും പരിശോധന നടപടിക്രമങ്ങൾ , താൽക്കാലിക ലാഭം-നഷ്ട കണക്കും ബാക്കിപത്രവും തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുക്കും. രജിസ്ട്രേഷൻ ഫീസ് 2000 രൂപയും + 18% GSTയും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ : 9946793893, 9497471605
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment